Thursday, 1 August 2013

എന്‍റെ പ്രണയം

എന്‍റെ പ്രണയത്തെ നിന്‍റെ മനസ്സിനോട്
ചേര്‍ത്തു വച്ച് പോകുകയാണ്
ഞാന്നിപ്പോള്‍ എങ്ങോട്ടെന്നില്ലാതെ......
ബാല്യത്തിന്‍റെ നിഷ്കളങ്കതയിലെപ്പൊഴൊ
നിനക്ക് കിട്ടിയൊരാ നാണയക്കുടുക്കപോല്‍
കൈ വെള്ളയില്‍ കൊണ്ടൂ നടക്കണം
എന്നും നീയെന്‍റെ പ്രണയത്തെ........

നിലാവുണരുന്ന യാമങ്ങളില്‍ നിന്‍റെ മനസ്സോടു
ചേര്‍ന്നുറങ്ങുന്നോരെന്‍റെയാ‍ പ്രണയത്തെ
തൊട്ട് തലോടി നീ ഉറങ്ങാതിരിക്കണം....
തിങ്കളും താരകളും പുഞ്ചിരിപൊഴിച്ചാ-
വാനിന്‍ മുറ്റത്തു കളിചിരികളിലാറടുമ്പോള്‍
ഒരിക്കലും നിനക്കുറങ്ങാനാവില്ല,
കാരണമെന്‍റെ പ്രണയം നിന്നൊടൊപ്പമുണ്ട്...
മഞ്ഞുവീഴുന്നൊരാ പുലര്‍ക്കാലത്തും
ചുവന്നു തുടുത്തൊരാ സായന്തനത്തിലും
നീയെന്‍റെ പ്രണയത്തെ കൈ കോര്‍ത്തു പിടിച്ചീ-
ജീവിത പാതയിലൂടെ നടക്കണം....
പിഞ്ചുകുഞ്ഞിന്‍റെ നൈര്‍മ്മല്യമുള്ള,
എന്‍റെ പ്രണയത്തെ നിന്‍റെ ഹൃദയത്തോട്
ചേര്‍ത്തു വച്ച് ഞാനിറങ്ങുമ്പോള്‍,.....
നിന്‍റെയാ നീല കണ്ണീല്‍ നിറയുന്നൊരാ നീര്‍മുത്തിനെ
എന്‍റെയി നെഞ്ചിലേറ്റി ഞാന്‍ നിന്നൊട് വിട പറയുന്നു.....
ഇനിയെന്‍റെ പ്രണയത്തെ തിരികെ ചോദിച്ച്
ഞാനീ പാതയില്‍ തിരികെയെത്തില്ല,,,,,,
അവസാനത്തുള്ളി ശ്വാസത്തിനൊടുവില്‍
നീ കത്തിയമരുമ്പോള്‍ നിന്‍റെ ഹൃദയത്തില്‍
വേണമപ്പൊഴും എന്‍റെ പ്രണയം...

1 comment:

  1. പ്രണയത്തെ കുറിച്ച് ഒരുപാട് നല്ല രചനകളും, ഗാനങ്ങളും, കവിതകളും വായിക്കുകയും കേള്‍ക്കുകയും അതിലെ അനുഭൂതികള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നെല്ലാം അല്പസ്വല്പം വ്യത്യസ്തത തോന്നി ഷിജിനയുടെ ഈ രചനയില്‍ ,...കാരണം, പല പ്രണയങ്ങളിലും തന്‍റെ പ്രണയിതാവിനോട് പ്രണയം നേടാനായി ഒരു തരം വിധേയത്വമാണ് കാണുവാനാകുക. എന്തിനും ഒരു തരം അപേക്ഷയുടെ സ്വരം. ഇവിടെ സ്ഥിതി മറിച്ചാണ്. ഇവിടെ തന്‍റെ പ്രണയിതാവിനോട് സ്നേഹത്തില്‍ പൊതിഞ്ഞ ആജ്ഞാശക്തിയാണ് കാണുന്നത്. അതില്‍ നിന്നും മനസ്സിലാകുന്നു അവര്‍ തമ്മില്‍ ഉള്ള പ്രണയത്തിന്‍റെ ആഴവും, പരപ്പും, ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ ഉള്ള മധുരതരമായ അധികാരവും. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ഞാന്നിപ്പോള്‍ പോകുന്നു, എന്‍റെ പ്രണയത്തെ ഒരു നിധി പോലെ കാത്തു സൂക്ഷിക്കണം, അതിനെ കത്ത് സൂക്ഷിക്കുന്നതിനിടക്ക് നീ ഒരിക്കലും ഉറങ്ങരുത്, നിനക്ക് ഉറങ്ങാന്‍ ആകില്ല, ഞാന്‍ എന്‍റെ പ്രണയത്തെ നിന്നെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ നിന്‍റെ കണ്ണില്‍ വന്നു നിറയുന്ന കണ്ണുനീരിനെ എന്‍റെ നെഞ്ചിലേറ്റുന്നു. ഇനിയൊരിക്കലും എന്‍റെ പ്രണയത്തെ തിരികെ ചോദിക്കാന്‍ ഞാന്‍ വരില്ല. നിന്‍റെ അവസാനം വരെ എന്‍റെ പ്രണയം എന്നും നിന്നില്‍ ഉണ്ടാകണം...ഹാ.. എത്ര മനോഹരമായ വരികള്‍..., ഒരു ആല്മാര്‍ത്ഥമായ പ്രണയത്തെ ഇത്ര തീവ്രമായി അവതരിപ്പിച്ചതില്‍ ഷിജനക്കുള്ള കഴിവിനെ അംഗീകരിച്ചേ പറ്റൂ... ഓരോ രചനകള്‍ പിന്നിടുമ്പോഴും ഷിജിന ഒരുപാടു പുരോഗതികള്‍ കൈവരിക്കുന്നു. അതിനും ഈ സ്പെഷ്യല്‍ പ്രണയം അവതരിപ്പിച്ചതിനും എന്‍റെ പ്രത്യേക അഭിനന്ദനങ്ങള്‍ ഇനിയും എഴുതുക. വെരി ഗുഡ്‌.. കീപ്‌ ഇറ്റ്‌ അപ്പ്‌...,.

    ReplyDelete