ആരാ...?
എന്‍റെ മുഖത്തേക്കുറ്റു നോക്കികൊണ്ട് നീ വീണ്ടും ചോദിച്ചു, ആരാ...?
ചുണ്ടിൽനിന്നു, കാതിലേക്കാ ചോദ്യമൊരു പ്രവാഹമായപ്പോള്‍
നിന്‍റെ നീല മിഴികളിൽ വിതച്ച എന്‍റെ നയനങ്ങള്‍ ഞാൻപറിച്ചു നട്ടു
നിന്‍റെ കാൽപ്പാദത്തിലേക്ക്, എന്നിട്ട് ആ ചോദ്യത്തെ ചൂണ്ടയിൽ
കൊരുത്ത ഇരയെപ്പോലെ, മനസ്സെന്ന നീര്‍ പൊയ്കയിലേക്കെറിഞ്ഞു.
“”നിന്‍റെയാരാ“” ഞാനെന്ന ചോദ്യത്തിനുത്തരവും തേടി....
നിന്നോടൊന്നും പറയാനില്ലാതെ വെറുതെ നിൽക്കുമ്പോള്‍
എന്തിനെന്നറിയയാതെ മനസ്സ് പിന്തിരിഞ്ഞു നടന്നു.
ഓര്‍മ്മകളിലെക്ക്, തിരിച്ചു വിളിച്ചിട്ടും നിൽക്കാതെ.
കൊഴിഞ്ഞു പോയ കാലത്തിനും സ്വപനങ്ങള്‍ക്കും
എന്തോരു തിളക്കമാണ് !! (ഞാനത്ഭുതപ്പെട്ടുപോയി)
അന്നു നീയെന്‍റെ കാതിൽ മൊഴിഞ്ഞതു
ഞാൻ നിന്റെയാരോ ആണെന്നല്ലെ
നിനക്കൊരു സാന്ത്വനമാണെന്നും, നിന്‍റെ എകാന്തതകളെ
മൂകമായി നെഞ്ചിലെറ്റുന്ന താരമാണെന്നും
നിന്‍റെ വേദനകളെ അലിയിക്കുന്ന ഒരു മഞ്ഞു തുള്ളിയാണെന്നും,
നീയല്ലെ എന്‍റെ ഹ്യദയത്തോട് മന്ത്രിച്ചത്...
പക്ഷെ, ഇപ്പോള്‍ നീ ചോദിക്കുന്നെന്നോട് ആരാണെന്ന്.
അറിയില്ല നിനക്ക് ഞാൻ ആരായിരുന്നെന്നും,...
എനിക്ക് നീ ആരായിരുന്നെന്നും ഇന്നുമെനിക്കറിയില്ല...
എന്നിട്ടും, നിന്നെ തേടി.... നിന്‍റെ നിഴൽ തേടി...
നീ എനിക്ക് തരാമെന്നു പറഞ്ഞ ആ തണൽ തേടി, ഞാനെത്തി
സ്ത്രി ജന്മത്തിന്‍ പാപഭാരം മുഴുവനും
വഴിയരികിൽ ഉപേക്ഷിച്ചു കൊണ്ട് !!
എന്നാൽ നീയിപ്പൊള്‍ ഇലകളില്ലാത്ത ഒരു വൻ വൃക്ഷമായ്
എനിക്ക് മുന്നിൽ വളര്‍ന്നു നിൽക്കുകയാണ്
ഒരു ചോദ്യചിഹ്നം പോലെ....
ഞാനാരാണെന്ന നിന്‍റെ ചോദ്യത്തിനു
ഇനിയുമൊരു ഉത്തരം നൽകാൻ കഴിയാതെ
ഞാൻ തളരുമ്പോഴും കാതില്‍ പ്രതിധ്വനിക്കുന്നതു
ആ ചോദ്യമാണ്,,,,ആരാ,,,??
No comments:
Post a Comment