നീ കൊഴിഞ്ഞു പോയിരിക്കുന്നു
അല്ല, സ്വയം നിന്റെ ഇതളുകള്‍
നീ അടര്‍ത്തിമാറ്റിയിരിക്കുന്നു, എന്തിന്,,,,,,?
ജനിച്ചു മരിക്കാന്‍
ഇനിയും ഒരായിരം ജന്മങ്ങള്‍
തേടുന്നവരുടെ ഇടയില്‍ നിന്നും
വീണ്ടുമൊരു ജന്മം കൊതിക്കാതെ
നീയെന്തെ മറഞ്ഞു പോയത്....?
എന്തിനായിരുന്നു...?
(നിന്നെ അറിയുന്നവരെല്ലാം
ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം)
ഞാനും നിന്നോട്,....വേണ്ട.
ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും
ഇടമില്ലാത്ത,..വേദനയ്ക്കും, സങ്കടത്തിനും
സ്ഥാനമില്ലാത്ത, ആകാശക്കോട്ടയിലിരുന്ന്
കണ്ണൂ ചിമ്മുന്ന കുഞ്ഞുനക്ഷത്രങ്ങളില്‍
ഒന്ന്, അതു നീയാണോ...?
എനിക്ക് നിന്നെ അറിയില്ല.
(ഇല്ല, തീരെ അറിയില്ല)
നിന്‍റെ വേദനകളോ,..നൊമ്പരങ്ങളോ, ഒന്നും....
എന്നിട്ടും നിന്‍റെയാ പേര്‍
അതു ചെവിടോരത്തെത്തുമ്പോള്‍
കണ്ണിണ തന്‍ തീരത്തടിയുമ്പോള്‍
എന്തൊ ഒന്നു,...എന്താണെന്നെനിക്കറിയില്ല..
അതെന്‍റെ നെഞ്ചില്‍ ഒരായിരം
കുന്തമുനകല്‍ കുത്തിയിറക്കുന്നു.
എന്‍റെ ആരുമായിരുന്നില്ലല്ലോ നീ,...
എന്നിട്ടുമെന്തേ,..ഒരു നേര്‍ത്ത നൊമ്പരമായി
ഉരുകിത്തീരുന്ന മെഴുകുതിരി പോലെ
എന്‍റെ മനസ്സില്‍ നീ, എരിഞു നില്‍ക്കാന്‍...???
അവസാനം ഞാനും ചോദിക്കട്ടെ നിന്നോട്,
നന്ദിതാ, എന്തിനായിരുന്നു,..???
എന്തിനായിരുന്നു നീ,...
ഒരു സാരിതുമ്പിന്‍റെ തലപ്പില്‍
ജീവിതം കുരുക്കിയെറിഞ്ഞതു??...
ആരെ,...? ആരെയാണ് നീ തോൽപ്പിച്ചത് ??
എപ്പോഴും നൊമ്പരങ്ങള്‍ മാത്രം തന്ന ജന്മത്തേയോ ?
അതോ,..തലവരയെന്നു എല്ലാവരും
എഴുതിത്തള്ളിയ നിന്‍റെ വിധിയേയോ ??....
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍
മാത്രം ബാക്കിയായ, എന്‍റെ മനസ്സും,..
കൂടെ ഒരു പിടി വയലറ്റ് പൂക്കളും
നിന്‍റെയീ കല്ലറക്ക് മുകളില്‍,.. ഞാനര്‍പ്പിക്കട്ടെ..
No comments:
Post a Comment