അഗ്രഹാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍,
നഗ്നപാദനായി ഞാൻ എകനായി നടക്കവേ
അകത്തളങ്ങളിലെ, ഇരുട്ട് തപസ്സിരിക്കുന്ന
മുറിയില്‍നിന്നെത്തുന്ന വൈധവ്യത്തിന്റെ
തേങ്ങലിനു ദൈന്യത കൂടുന്നുവോ?
പഴകിയ വെള്ളച്ചേല മുണ്ഡനം ചെയ്ത
തലവഴി മൂടി പണ്ടെങ്ങോ വാടികരിഞ്ഞ
ആ, കുടമുല്ലതൻ യൌവ്വനത്തെ-
എന്തിനോർത്ത് നെടുവീർപ്പിടാൻ?
കനവില്‍ എന്നോ പെയ്ത മഴയുടെ സംഗീതവും
വിരിയാത്ത പൂവിന്‍റെ സൌന്ദര്യവും നെഞ്ചിലേറ്റി
ഒഴുകും പുഴതൻ തീരത്തു നീ,.... അന്നാരേ തേടി,,,,,,,,??
പിന്നീടെപ്പോഴോ നഷ്ടങ്ങളുടെ കണക്കുകള്‍
മാത്രം ബാക്കിയാക്കി അച്ഛൻ അണിയറയിലേക്ക്
മടങ്ങിയപ്പോള്‍, മോഹങ്ങള്‍ പുതുമഴയേറ്റ മാമ്പൂപ്പോലെ
വാടി കരിഞ്ഞുപ്പോയെന്നു നീ മനസ്സിലാക്കിയതെന്നായിരുന്നു,,,,?
കുഞ്ഞുമനസ്സിലെ നിറം മങ്ങിയ സ്വപ്നങ്ങളെ
മുറു കെപ്പിടിച്ച്, ജരാനരകള്‍ ബാധിച്ച മണവാളന്റെ
മറ്റൊരു ആദ്യരാത്രിയില്‍ ജീവിതത്തിൻ പാതയിൽ
വഴിതെറ്റി വന്നവളെ പോലെ നീയെന്തേ
പകച്ചു നിന്നു പോയതു,,??
മരവിച്ച സ്വപനങ്ങളിലെ മറക്കാത്തൊരു നൊമ്പരമായി
നെടും മംഗല്യം നടുമുറ്റത്തു വെള്ളക്കച്ച പുതച്ചപ്പോള്
നീരുറവ വറ്റിയ മിഴികളടച്ചു മറ്റൊരു നെരിപ്പോടായി
എരിഞ്ഞു തീരുന്ന നിന്‍റെ മനസ്സിലേക്ക് ഞാനെങ്ങനെ
ഒരു തുള്ളി തീര്‍ത്ഥം തളിക്കൂം ??
എന്തെന്നാൽ, എന്റെ സ്വപ്നം അതു എന്നോ
കളഞ്ഞു പോയിരിക്കുന്നല്ലോ....എവിടെയൊ
അതെ ജീവിതത്തിന്റെ ഊടൂവഴിയിലെവിടെയൊ
ആരുടൊക്കെയൊ ചവിട്ടേറ്റ് മണ്ണിൽ പുതഞ്ഞുപോയ
മഞ്ചാടിക്കുരുപോലെ, കടമതൻ കാൽച്ചുവട്ടിൽ.
സ്വപ്നങ്ങള്‍ക്ക് ഇവിടെ എന്തുവില
അതും എന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക്
ഒരു മിന്നൽപ്പിണരു പോലെയൊ
കരയുടെ മടിത്തട്ടിൽ ആര്‍ത്തലച്ചു വീഴുന്ന
തിരമാലതൻ നൊമ്പരം പോലെയൊ.
എന്തുതന്നെയയാലും, എവിടെയ്ക്കെന്നറിയാതെ
പറന്നുപോയ കുഞ്ഞാറ്റക്കിളികളുടെ
ഒഴിഞ്ഞ കൂടു പോലെ മനസ്സിന്നു ശൂന്യമാണ്.
നിസ്സഹായതയാം മണൽപ്പരപ്പിൽ
ജീവിതം ഒരു മരുപ്പച്ചയായി തീര്‍ന്ന എനിക്ക്
ബന്ധങ്ങളുടെ കെട്ടുപാടുകള്‍ മുറിച്ചെറിയാനുള്ള
ശക്തിയില്ലല്ലോ തീരെ !!
അതിനാൽ അഗ്രഹാരത്തിന്റെ ഇരുണ്ട ഇടനാഴികളില്‍
പുതിയൊരു ജന്മം തേടി അലയുകയാണ് ഞാൻ
അകത്തളങ്ങളിൽ ഒരു കണ്ണീര്‍ തുള്ളിയായി
നീയുണ്ടോയെന്നു ഞാനിന്നും തിരയുന്നു.
No comments:
Post a Comment