Thursday, 1 August 2013

സമ്മാനം (കഥ)



ഇറങ്ങാന്‍ നേരം വാതില്‍ പാളിക്ക് പിറകില്‍ കരഞ്ഞു കലങ്ങിയ


കണ്ണുകളോടെ നിന്ന അവളെ വലിച്ചു തന്‍റെ മാറത്തേക്ക് ചേര്‍ക്കുമ്പോള്‍ 

അവനും കരയണമെന്നുണ്ടായിരുന്നു.  മൂന്നു മാസത്തെ ദാമ്പത്യത്തിനു 

ശേഷം തിരിച്ചു പോകുകയാണ് പ്രവാസലോകത്തേക്ക്. ഇനിയൊരു 

മടങ്ങി വരവ് ഒരു വര്‍ഷത്തിനു ശേഷം മാത്രം. അതും കൂടിയാല്‍ ഒരു

 മുപ്പതു ദിവസത്തെ അവധി മാത്രം ഉണ്ടാകും. അവളുടെ നെറ്റിയില്‍ 

മൃദുവായി ചുംബിച്ചു കൊണ്ടവന്‍ പറഞ്ഞു.  “നിനക്കൊരു സമ്മാനം 

തരാൻ,,,,,,ഞാൻ അടുത്തില്ലാത്ത ഈ ഒരു വര്‍ഷം കഴിഞ്ഞു 

 പോകാൻ,,,,,,എന്നെ മാത്രം ഓര്‍ത്തിരിക്കാൻ  ഒരു സമ്മാനം തരാൻ,

 ഇപ്പൊ എന്‍റെ കൈയില്‍ ഒന്നുമില്ലല്ലോ പെണ്ണേ, കൊണ്ട് വന്നതെല്ലാം 

എല്ലാവര്‍ക്കും കൊടുത്തു,തിരിച്ചു പോകുന്നതു കാലി കീശയൊടും, കാലി

 പെട്ടിയൊടും കൂടി മാത്രം,,,,,,മനസ്സില്‍ നിറയെ നീ മാത്രമുണ്ട്.”



      വീണ്ടും ഏന്തോ  പറയാന്‍ അവനൊരുങ്ങും  മുമ്പേ, കട്ടിലില്‍ 


അവനപ്പൊൾ അഴിച്ചു വച്ച മുണ്ടെടുത്ത് നെഞ്ചൊട് ചേര്‍ത്തവൾ 

പറഞ്ഞു”"എത്ര കാലം വേണമെങ്കിലും എന്‍റെ രാജകുമാരനെ ഓര്‍ക്കാന്‍ 

എനിക്കിതുമതി. ഇതില്‍ അങ്ങയുടെ മണമുണ്ട്, ചൂടുണ്ട്, മധുരതരമായ 

ഓര്‍മ്മകളുണ്ട്. ഞാന്നെന്നും ഇത്  നെഞ്ചോട്‌ ചേര്‍ത്ത് 

കൊണ്ടുറങ്ങികോളാം.ഇതും പുതച്ചു ഉറങ്ങുമ്പോള്‍ ഞാന്‍ അറിയുന്നത് 

അങ്ങയെ തന്നെയാണ്. എന്‍റെ മുത്തിന്‍റെ സാമീപ്യമാണ്".  

        അവളോട് തിരിച്ചൊന്നും പറയാതെ മനസ്സില്ലാ മനസ്സോടെ ആ 

വീടിന്റെ പടിയിറങ്ങുമ്പോള്‍ അവന്റെ മനസ്സ് തേങ്ങുകയായിരുന്നു,,,,

        ഒരാഴ്ച്ചക്ക്  ശേഷം ,,അവന് വന്ന ഫോണിന്റെ 

അങ്ങേത്തലക്കല്‍ അവളായിരുന്നു,,,,ഒരു സന്തോഷം അവൾക്ക്  

അവനോട് പറയാനുണ്ടായിരുന്നു,,,,ആ ഒരു നിമിഷം താന്‍ ഈ ലോകം 

മുഴുവന്‍ നേടിയ പ്രതീതിയായിരുന്നു അവന്‍റെ മനസ്സില്‍. ,.ഈ നിമിഷം 

അവള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ അവനവളെ കെട്ടിപിടിച്ചു ഒരായിരം 

ചക്കരയുമ്മകള്‍ നല്‍കിയേനെ. പകരം ഫോണില്‍ കൂടി തന്നെ അവര്‍ ആ 

സ്നേഹസമ്മാനങ്ങള്‍ കൈമാറി. തങ്ങള്‍ ഈ ഒരു നിമിഷമെങ്കിലും 

അടുത്തടുത്ത് ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ രണ്ടു പേരും 

ആശിച്ചു. പക്ഷെ....



        ഒമ്പത് മാസത്തിനു ശേഷം, ഒരു പുലര്‍ക്കാലെ,,,അവനെ തേടി  


വന്ന മറ്റൊരൂ ഫോണ്കോൾ     അപ്രതീഷിതമായി അവനെ തിരികെ 

വീട്ടിലെത്തിക്കുമ്പോഴേക്കൂം അവളൊരു മണ്‍കൂനയായി തെക്കേപ്പറമ്പില്‍ 

 ഉറക്കമായിരുന്നു. ഒരു വിതുമ്പലോടെ വീടിന്‍റെ പടി കയറുമ്പോള്‍, 

അവനു വേണ്ടീ മാത്രം,,,,,,,,,ഒരു ജന്മം മുഴുവനും അവളെയും 


ഓര്‍മ്മിച്ചു ജീവിക്കാന്‍,,,,,അവനു വേണ്ടീ അവളൊരു സമ്മാനം 

കാത്തുവച്ചിട്ടുണ്ടായിരുന്നു,,അമ്മയുടെ കൈയില്‍ നിന്നും ആ 

പിഞ്ചുകുഞ്ഞിനെ ഏറ്റുവാങ്ങി നെഞ്ചൊട് ചേര്‍ത്ത്, അവൾ അവിടെ 

മറന്നിട്ട ആ പഴയ മുണ്ട്, അവളുറങ്ങുന്ന ആ മണ്‍കൂനയെ പുതപ്പിച്ചവൻ

 തിരിച്ചു  നടക്കുമ്പോള്‍ തെക്കേ പറമ്പിലെ പുളിമരത്തില്‍ നിന്നും ഒരു 

കുഞ്ഞാറ്റക്കിളി നോവാര്‍ന്ന ശബ്ദ്ത്തില്‍ കരയുന്നുണ്ടായിരുന്നു,,,,,

No comments:

Post a Comment