വഴിയോരത്ത് ഇരുവശങ്ങളിലുമായി കൊഴിഞ്ഞു കിടക്കുന്ന അലസിപ്പൂക്കള്‍,അവയുടെ ചുവപ്പ് കണ്ണീലേക്ക് ഊറ്റിയെടുക്കുമ്പോള്‍ അയാള്‍ ആലോചിച്ചു. പണ്ട് താനീ വഴിയരികില്‍ ഉപേക്ഷിച്ച തന്റെ സ്വപനങ്ങള്‍ക്കും,,,,,മോഹങ്ങള്‍ക്കും ഇതേ നിറമായിരുന്നല്ലോ....കയ്യിലുള്ള ബാഗ് കക്ഷത്തിലിറുക്കി കൊണ്ട് ,ഒരു കയ്യാല്‍ മുണ്ടിന്റെ അറ്റം തെരുകിപ്പിടിച്ച് അയാല്‍ നടന്നു. ആ വഴിയില്‍ അയാള്‍ തനിച്ചായിരുന്നു...തന്നെ പിന്തുടാരാനും, തനിക്ക് കൂട്ടായെത്താനും ഇന്നെവരെ ആരുമുണ്ടായിരുന്നില്ലല്ലോ എന്ന് അയാളൊര്‍ത്തു....
നേര്‍ത്ത തണൂത്തോരു കാറ്റ് തഴുകി കടന്നുപൊയപ്പൊള്‍ അയാളോന്ന് ആകാശത്തെക്ക് നോക്കി, പശ്ചിമ ചക്രവാളത്തില്‍ ചുവപ്പ് രാശിയിന്മെല് കറുപ്പ് ഒരു ദുശ്ശകുനം പൊലെ പടര്‍ന്നിരിക്കുന്നു, മഴ പെയ്തെക്കുമൊ..? അയാളൊന്നു ശങ്കിച്ചു,,തന്റെ ആ വഴിയോര സത്രത്തിലേക്ക് ഇനിയുമുണ്ടല്ലോ ഏറെ ദൂരം...
മഴയുടെ ഓര്‍മ്മ മനസിലേക്ക് ഓടിയെത്തിയപ്പോള്‍ അയാളാകെ തളര്‍ന്നു, എന്നും എന്തെങ്കിലും പ്രത്യേകതകള്‍ തന്റെ ജീവിതത്തില്‍ സംഭിവിക്കുമ്പോള്‍ മാത്രമെ തനിക്കു കൂട്ടായി മഴയെത്താറുള്ളൂ. തന്റെ ദുഖത്തെയും സന്തോഷത്തെയും പങ്ക് വെക്കാന്‍ മഴ എന്നും തന്നൊടപ്പൊമുണ്ടായിരുന്നു എന്ന് അയാളോര്‍ത്തു....പിന്നെ കാലുകള്‍ നീട്ടിവച്ച് അയാള്‍ നടന്നു. ഓര്‍മ്മകളിലേക്കോ, അതോ അയാളുടെയാ വഴിയോര സത്രത്തിലേക്കൊ...

ഓര്‍മ്മകളില്‍ മഴ ചിന്നി ചിന്നി ചാറാന്‍ തുടങ്ങിയിരുന്നു, എന്നിട്ടും അയാളാ പൂമരത്തിനു ചുവട്ടില്‍ നിന്നു, ആരെയൊ കാത്തെന്നവണ്ണമുള്ള അയാളുടെ നിൽപ്പില് ഒരു പ്രണയാതുരന്റെ വെപ്രാളമുണ്ടായിരുന്നു. കനത്തുപെയ്യുന്ന മഴയൊടൊപ്പം മുന്നിലെത്തിയ പാവാടക്കാരീയെ സൂക്ഷിച്ചു നോക്കി അയാള്‍ ചോദിച്ചു,“ഓര്‍മ്മയുണ്ടോ നമ്മുടെ ആദ്യ സമാഗമത്തിനു പിന്നണീ പാടിയതു ഇതുപൊലൊരു മഴയായിരുന്നു” ഓര്‍മ്മകളൊന്നും തനിക്ക് അന്യമായിട്ടിലെന്ന മട്ടില്‍ അവളൊന്നു പുഞ്ചിരിച്ചു, പക്ഷെ അതിനു ചാരുത കുറവായിരുന്നു, എന്തൊ പറയാന്‍ വെമ്പിയ ആ ചുണ്ടില്‍ നിന്നും ഒന്നും അടര്‍ന്നു വീണില്ല. പകരം മഴത്തുള്ളികള്‍ അവളുടെ ചുണ്ടുകളില്‍ നിന്നും ഒളിച്ചിറങ്ങിയിരുന്നു... എന്നിട്ടും അയാളുടെ നെഞ്ചില്‍ കുഞ്ഞാറ്റകിളികള്‍ ചിറകടിച്ചാര്‍ത്തു. ആര്‍ത്തലച്ചു പെയ്ത മഴയൊടൊപ്പം അവളൂം പിന്തിരിഞ്ഞപ്പോള് അയാല്‍ തന്റെ കിനാവിലെ കുഞ്ഞുകിളിയെ തിരയുകയായിരുന്നു..കിളി ഒഴിഞ്ഞ ആ ഓര്‍മ്മകളുടെ കിളികൂട് ഭദ്രമായി അടച്ചു വച്ചു അയാള്‍ നടന്നു, ജീവിതത്തിന്റെ മുള്‍മുനകളിലേക്ക് ആരുടെയും കൂട്ടില്ലാതെ,...ഓരോ ബന്ധങ്ങളും ബന്ധനങ്ങളാണ്,...അല്ലെങ്കില്‍ ബന്ധങ്ങളെല്ലാം മഴയത്ത് വിരിഞ്ഞ നീര്‍ക്കുമിളകള്‍ പൊലെയാണെന്നു ആരൊ അയാളുടെ മനസിലിരുന്ന് മന്ത്രിച്ചു.........
ഒരു മിന്നല്‍പ്പിണര്‍ തലയ്ക്കു മുകളിലൂടെ പാഞ്ഞുപോയപ്പൊഴാണ് അയാള്‍ ഞെട്ടിയത് ..താനിത്രയും നേരം മഴയും നനഞ്ഞു നടക്കുകയായിരുന്നു എന്നയാളറിഞ്ഞിരുന്നില്ല,,ഇരുട്ടത്തു മഴ നനഞ്ഞു വിറങ്ങലിച്ചു നില്ക്കുന്ന തന്റെ വീടിനെ നെറ്റിക്ക് മുകളില്‍ കയ്യ് വച്ചു അയാളൊന്നു ഏന്തിവലിഞ്ഞു നോക്കി...മുറ്റത്തെക്ക് നടക്കുമ്പോള്‍ അയാളാലോചിച്ചു ,ഇന്ന് തന്നെ ബാധിക്കുന്ന എന്ത് വിശേഷമാണാവോ ഈ മഴയ്ക്ക് പറയാന്നുള്ളത്,,,,,തന്നെ മാത്രം കാത്തിരിക്കുന്ന വീടിന്റെ കോലായിലെക്ക് കയറുമ്പോള്‍ അയാളോന്നമ്പരന്നു,,ആരൊ തണുത്തു വിറച്ചു കൂനിക്കൂടി കോലായിലിരിക്കുന്നു,,,,തന്നെ തേടിയെത്തിയ ആ വിരുന്നുക്കാരനാരെന്നറിയാന്നുള്ള തിടുക്കത്തില്‍ അയാള്‍ കോലായിലെ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ ചെയ്തു.എന്നിട്ടും എന്തോ..ബള്‍ബ് പ്രകാശിച്ചില്ല. മഴയില്‍ കറന്റ് കട്ട് ആയതാവാം...പിന്നെ അയാള്‍ വളരെ താഴ്ന്ന സ്വരത്തില്‍ ചോദിച്ചു ,,,,ആരാ,,?
കൂനിക്കൂടിയിരുന്ന ആ രൂപം മെല്ലെ എഴുന്നെറ്റു,,,മെല്ലെ ,...വളരെ മെല്ലെ പറഞ്ഞു,,,ഞാന്‍,,ഞാന്‍,,,അത്രയെ അയാള്‍ കേട്ടുള്ളൂ,,അപ്പൊഴെക്കും അയാളാകെ വിറങ്ങലിച്ചു നിന്നു,,,,ആ ശബ്ദം ,തന്റെ ബോധമണ്ഡലത്തില്‍ എവിടെയൊ ഉറഞ്ഞു കിടപ്പുണ്ടായിരുന്നല്ലൊ,,,അതിപ്പൊള്‍ ഉരുകാന്‍ തുടങ്ങിയിരിക്കുന്നു,,വിക്കി വിക്കി അയാള്‍ ചോദിച്ചു ,,ഇവിടെ,,?..ഒന്നും പറയാനില്ലാതെ നില്ക്കുന്ന അവളുടെ മുഖമൊന്നു കാണാന്‍,,,(വെറുതെ ഒന്നു കാണണമെന്നു അയാള്‍ക്ക് തോന്നി) ആഗ്രഹിച്ചു. പെട്ടെന്ന് ഒരു മിന്നല്‍പ്പിണര്‍ അവരുടെ ഇടയിലൂടെ കടന്നുപൊയപ്പൊള്‍ തല കുനിച്ചു നില്ക്കുന്ന ആ രൂപത്തെ അയാള്‍ കണ്ടൂ,,,ഒരു നിമിഷത്തേക്കു മാത്രം! മനസിനെ അലിയിക്കുന്ന ഈ രൂപം ഇതു തന്റെ ‘’സ്വപ്ന‘’മായിരുന്നല്ലൊ,,,‘’തന്റെ മനസ്സ് ‘’,,,,താന്‍ എന്നൊ സൂക്ഷിക്കാന്‍ കൊടുത്ത ‘’ തന്റെ മനസ്സ് ‘’അതിവളാണല്ലൊ,,,
ഒന്നും പറയാതെ വീടിന്റെ അകത്തളത്തിലേക്ക് അയാളവളെ സ്വീകരിച്ചു, വീണ്ടുമൊരിക്കല്‍ ക്കൂടി അവള് തന്നില്‍ നിന്നകലാതിരിക്കാനെന്നൊണം അയളവളെ ചേര്‍ത്തു പിടിച്ചു.
പുറത്ത് മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ അകത്തളത്തില്‍ അവളുടെ കയ്യുകള്‍ രണ്ടും തന്റെ കൈകള്‍ക്കുള്ളിലൊതുക്കി അയാളിരുന്നു,,,ഇനിയൊരിക്കലും ,,,ഒരുപക്ഷേ മരണത്തിനു പൊലും ഇവളെ താന്‍ നല്‍കില്ലെന്ന മനസ്സുറപ്പോടെ,,,
വഴിയൊരത്തു കാറ്റടിച്ചുലയുന്ന അലസിച്ചെടിയില് നിന്നും അപ്പൊഴും മഴയില്‍ നനഞ്ഞു കുതിര്‍ന്ന പൂക്കള്‍ കൊഴിഞ്ഞു കൊണ്ടീരുന്നു,,,